‘വിജയശ്രീലാളിതനായി’ ശ്രീ ജയിലിലേക്ക്

Posted on: May 28, 2013 9:48 pm | Last updated: May 28, 2013 at 9:48 pm
SHARE

sree to court

ന്യൂഡല്‍ഹി: ഏറെ സന്തോഷവാനായിരുന്നു ശ്രീ ഇന്ന്. എന്തുകൊണ്ടെന്നറിയില്ല, സാകേത് കോടതിയില്‍ ശാന്തനായിക്കൊണ്ടായിരുന്നു ശ്രീശാന്ത് ഇരുന്നത്. തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വിധിയെ ശാന്തനായി സ്വീകരിച്ചു. പിന്നീട് ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ ചിരിച്ചുകൊണ്ട് ഏറെ ആഹഌദഭരിതനായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈ ഉയര്‍ത്തി ശ്രീ വിജയചിഹ്നം കാണിച്ചു. കോടതിക്ക് പുറത്ത് ഇതാദ്യമായാണ് ശ്രീശാന്ത് ഇത്രയും സന്തോഷവാനായി കാണപ്പെടുന്നത്.