Connect with us

Ongoing News

ഐ പി എല്‍: വിവാദങ്ങളോട് പ്രതികരിക്കാന്‍ ധോണിക്ക് വിലക്ക്

Published

|

Last Updated

മുംബൈ: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ബി സി സി ഐ വിലക്കിയതായി സൂചന. ചാമ്പ്യന്‍സ് ട്രോഫിക്കായി ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് നടത്തി വാര്‍ത്താ സമ്മേളനത്തില്‍ വാതുവെപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ധോണി പ്രതികരിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പലവട്ടം ചോദിച്ചെങ്കിലും പുഞ്ചിരി മാത്രമായിരുന്നു മറുപടി.

ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന് മികച്ച പ്രകടനം നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധോണി പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീംഒത്തുകളിച്ചതായ വാര്‍ത്ത വന്നതിനും, ധോണിയുടെ പേര്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിനും ശേഷം ആദ്യമായാണ് ധോണി മാധ്യമങ്ങളോട് സംസാരിക്കുന്നത്.