ഐപിഎല്‍ വാതുവെപ്പ്: അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

Posted on: May 28, 2013 8:31 pm | Last updated: May 28, 2013 at 9:20 pm
SHARE

suresh rainaന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ നിരീക്ഷണത്തിലാണെന്ന് ഉത്തര്‍ പ്രദേശ് പൊലീസ്.സുരേഷ് റെയ്‌ന,ഭുവനേശ്വര്‍ കുമാര്‍,പിയൂഷ് ചൗള,പ്രവീണ്‍ കുമാര്‍,ആര്‍.പി സിംഗ് എന്നിവരാണ് നിരീക്ഷണത്തിലുള്ളവരെന്ന് പൊലീസ് പറഞ്ഞു.ഉത്തര്‍പ്രദേശിലെ ക്രമസമാധാന പാലന വിഭാഗം എഡിജി അരുണ്‍ കുമാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വാരണാസി, മീററ്റ്, കാണ്‍പൂര്‍, ഗാസിയാബാദ് എന്നിവിടങ്ങളിലെ വാതുവെപ്പ്്് റാക്കറ്റിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഇവരിലേക്ക് നയിക്കുന്ന തെളിവുകള്‍ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. വാതുവെപ്പ് ശൃംഖലയുമായി ബന്ധമുള്ള നിരവധി പേര്‍ നിരീക്ഷണത്തിലാണെന്നും പരിശീലകരും പ്രാദേശിക സ്‌പോണ്‍സറും വരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.