വായനശാലകള്‍ക്ക് 6.65 ലക്ഷം രൂപ നല്‍കും: പി കെ ബിജു എം പി

Posted on: May 28, 2013 6:03 am | Last updated: May 28, 2013 at 6:34 pm
SHARE

pk bijuവടക്കഞ്ചേരി: ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 6.65 ലക്ഷം രൂപയുടെ ധനസഹായ അനുവദിക്കുമെന്ന് പി കെ ബിജു എം പി അറിയിച്ചു.

ഇതില്‍ പാലക്കാട് ജില്ലയിലെ നെന്മാറ, ചിറ്റൂര്‍, തരൂര്‍, ആലത്തൂര്‍ നിയമസഭാ‘ മണ്ഡലങ്ങളിലെ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുളള 34 വായനശാലകള്‍ക്ക് 3.40 ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം എം പി വിതരണം ചെയ്തിരുന്നു. ത്യശ്ശൂര്‍ ജില്ലയില്‍ ആലത്തൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന 39 വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന ആദ്യഘട്ട പദ്ധതിയുടെ നിര്‍ദേശം ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എം പി അറിയിച്ചു.
യുവജന-വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ വായനയുടെ പ്രസ്‌ക്തി വര്‍ധിപ്പിക്കുന്നതിനായി മാത്യകാപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന വായനശാലകള്‍ക്ക് മികച്ച പിന്തുണ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് എം പി തന്നെ മുന്‍കൈയെടുത്ത് ത്യശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
വായനശാലകള്‍ക്ക് മികച്ച പശ്ചാത്തല സൗകര്യം ഉറപ്പാക്കുന്നതിനും ഗ്രന്ഥശാല പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുമായി ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തിലെ 19 വായനശാലകളുടെ നിര്‍മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ അനുവദിച്ചു. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും എം പി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here