വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

Posted on: May 28, 2013 6:00 am | Last updated: May 28, 2013 at 6:26 pm
SHARE

കാസര്‍കോട്: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നിര്‍ബന്ധമായും ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധത്തില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതും മധുരമില്ലാത്ത ചായ, കാപ്പിയുടെ വില പ്രത്യേകം രേഖപ്പെടുത്തേണ്ടതുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിലവിവരപ്പട്ടികയില്‍ സ്ഥാപനത്തിന്റെ പേര്, സ്ഥാപന ഉടമയുടെ പേര് ഇവ രേഖപ്പെടുത്തണം. സര്‍ക്കാര്‍ സബ്‌സിഡി നല്‍കി ഗാര്‍ഹികാവശ്യത്തിന് അനുവദിക്കുന്ന പാചകവാതക സിലിണ്ടര്‍ ഈ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here