Connect with us

Malappuram

മൂത്തേടം പഞ്ചായത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

Published

|

Last Updated

എടക്കര: മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. മുസ്‌ലിംലീഗിലെ പി അഷ്‌റഫ് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരത്തിന്റെ വീറും വാശിയും ഉപതിരഞ്ഞെടുപ്പില്‍ പ്രകടമാണ്. കോണ്‍ഗ്രസിലെ വാളപ്ര റഷീദും ലീഗിലെ സീതിക്കോയ തങ്ങളും സി പി എമ്മിലെ പുളിക്കല്‍ രായിനും തമ്മിലാണ് പ്രധാന മത്സരം. ഇത്തവണ ലീഗും കോണ്‍ഗ്രസും വെവ്വേറെ മത്സരിക്കുന്നതിനാല്‍ ഇരു പാര്‍ട്ടികള്‍ക്കും ഉപതിരഞ്ഞെടുപ്പ് അഭിമാന പ്രശ്‌നമാണ്.

യു ഡി എഫ് സംവിധാനത്തിലൂടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് നേരിട്ടതെങ്കിലും കോണ്‍ഗ്രസ് തനിച്ചാണ് ഭരണം നടത്തുന്നത്. 15 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഏഴും സി പി എമ്മിന് നാലും ലീഗിന് മൂന്നും അംഗങ്ങളാണുള്ളത്. ഒറ്റക്ക് ഭരണം നിലനിര്‍ത്താന്‍ ഉപതിരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസിന് അനിവാര്യമാണ്. ലീഗോ സി പി എമ്മോ വിജയിച്ചാല്‍ പഞ്ചായത്തില്‍ അടുവനയ സാധ്യതയും തള്ളിക്കളയാനാകില്ല.
ഭരണനേട്ടം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
എന്നാല്‍ കാരപ്പുറം വാര്‍ഡില്‍ ശക്തമായ മേല്‍കോയ്മ ഉണ്ടെന്ന് ലീഗും അവകാശപ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലം വാര്‍ഡില്‍ മെമ്പറില്ലാത്തതിനാല്‍ ഫലം തങ്ങള്‍ക്കനുകൂലാകുമെന്ന് സി പി എമ്മും കണക്കു കൂട്ടുന്നു. കെ പി സി സി സെക്രട്ടറി വി വി പ്രകാശ്, സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ, ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രവര്‍ത്തനത്തിറങ്ങുകയും ചെയ്തിരുന്നു. ബി ജെ പിയിലെ കോട്ടക്കല്‍ ബാലകൃഷ്ണനും എസ് ഡി പി ഐയിലെ പുളിച്ചോല അനസും മൂന്ന് സ്വതന്ത്രരും മത്സര രംഗത്തുണ്ട്.

Latest