Connect with us

Ongoing News

സാംക്രമികരോഗ നിയന്ത്രണം; പഞ്ചായത്ത്തല പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

കാളികാവ്: മഴക്കാല പൂര്‍വ സാക്രമിക രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി കാളികാവ് സി എച്ച് എസ് സി യും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് കാളികാവില്‍ കര്‍മ്മ സമിതി രൂപവല്‍കരിച്ച് പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ കുഞ്ഞാപ്പ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാളികാവിലെ വ്യാപാരികളുടെ സഹകണത്തോടെ തൊഴിലുറപ്പ് പ്രവര്‍ത്തകരെ വിനിയോഗിച്ച് ടൗണ്‍ ശുചീകരിക്കും. എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കും. പഞ്ചയത്തിലെ മുഴുവന്‍ വീടുകളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. സകൂള്‍ അടക്കമുള്ള പൊതു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സാംക്രമിക രോഗങ്ങല്‍ക്കെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മെഡിക്കല്‍ ഓഫീസര്‍ പി യു മുഹമ്മദ് നജീബ്, ആയുര്‍ വേദിക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഖദീജ, ഗ്രാമ പഞ്ചായത്ത അംഗളായ വി മൂജിബ് റഹ്മാന്‍, എം ഷറഫുദ്ധീന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ വി സുധാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു

---- facebook comment plugin here -----

Latest