Connect with us

International

മാതാപിതാക്കള്‍ ടോയ്‌ലറ്റില്‍ ഫ്ളഷ് ചെയ്ത കുഞ്ഞിനെ രക്ഷപ്പെടുത്തി

Published

|

Last Updated

ബീജിംഗ്: കിഴക്കന്‍ ചൈനയില്‍ മാതാപിതാക്കള്‍ ടോയ്‌ലറ്റില്‍ ഇട്ട് ഫ്‌ളഷ് ചെയ്ത നവജാത ശിശുവിനെ രക്ഷപ്പെടുത്തി. ടോയ്‌ലറ്റ് പൈപ്പ് കട്ട് ചെയ്ത് ഫയര്‍ ബ്രിഗേഡാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ടോയ്‌ലറ്റ് പൈപ്പില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നതായി നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ ബ്രിഗേഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പൈപ്പ് ശ്രദ്ധാപൂര്‍വം മുറിച്ചുമാറ്റി അതിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയ ഫയര്‍ ബ്രിഗേഡ് കുഞ്ഞിനേയുമായി ആശുപത്രിയില്‍ എത്തുകയും ഡോക്ടര്‍മാര്‍ുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.