സൂര്യാഘാതത്തിനെതിരെ ബോധവത്കരണം

Posted on: May 28, 2013 6:08 pm | Last updated: May 28, 2013 at 6:08 pm
SHARE

thesunഅബുദാബി: സുര്യാഘാതം ഏല്‍ക്കുന്നതു സൂക്ഷിക്കണമെന്നു തൊഴിലാളികള്‍ക്ക് അബുദാബി ഹെല്‍ത്ത് അതോറിറ്റിയുടെ മുന്നറിയിപ്പ്.

തുറസായ സ്ഥലങ്ങളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും തൊഴിലാളികള്‍ക്കിടയില്‍ ആരോഗ്യബോധവല്‍ക്കരണം നടത്തണമെന്നും ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു.തുടര്‍ച്ചയായി അഞ്ചാംതവണയാണു ഹെല്‍ത്ത് അതോറിറ്റി തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കായി ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന സ്ഥലങ്ങളിലും നിര്‍മാണ മേഖലകളിലുമാണ് പ്രധാനമായ ബോധവത്കരണം.
നിര്‍ജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ തൊഴില്‍സ്ഥലങ്ങളില്‍ ഉണ്ടായിരിക്കണം. ചൂടില്‍ പണിയെടുക്കുന്നതുമൂലം ക്ഷീണം, തലവേദന, ബോധക്ഷയം, രക്തസമ്മര്‍ദം എന്നിവയുണ്ടാകും. കൂടുതല്‍ വെള്ളം കുടിച്ചു ശരീരത്തിലെ ജലനഷ്ടം തടയണം. വിയര്‍പ്പിലൂടെ കൂടുതല്‍ ജലനഷ്ടമുണ്ടാകുന്നതു പരിഹരിക്കാന്‍ കൂടുതല്‍ വെള്ളം കുടിക്കുകയാണു വഴി. പഞ്ചസാരയുടെ തോതു കൂടുതലുള്ള പാനീയങ്ങള്‍ ഈ സമയത്തു കുടിക്കരുതെന്നു നിര്‍ദേശമുണ്ട്. 40 ഡിഗ്രിക്കുമുകളില്‍ ചൂടുകൂടുന്നതു നിര്‍ജലീകരണത്തിന് ഇടയാക്കുന്നു. ഇതോടെ പൂര്‍ണമോ ഭാഗികമോ ആയ അബോധവസ്ഥയിലാകാന്‍ സാധ്യതയുണ്ട്. ഹൃദയമിടിപ്പിന്റെ വേഗത്തിലും വ്യതിയാനം വരും. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര ആരോഗ്യ പരിചരണം ലഭ്യമാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചു വ്യത്യസ്ത ഭാഷകളില്‍ ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചാണു ഹെല്‍ത്ത് അതോറിറ്റി ആരോഗ്യബോധവല്‍ക്കരണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here