Connect with us

National

മെയ്യപ്പന്റെ വസതിയില്‍ റെയ്ഡ്: രേഖകള്‍ പിടിച്ചെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ഗുരുനാഥ് മെയ്യപ്പന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രേഖകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. മെയ്യപ്പന്റെ ചെന്നൈയിലെ വസതിയില്‍ മുംബൈ ക്രൈം ബ്രാഞ്ച് സംഘമാണ് റെയ്ഡ് നടത്തിയത്. മൂന്ന് മൊബൈല്‍ ഫോണുകളും മെയ്യപ്പന്‍ ചെന്നൈ ടീമിന്റെ ഉടമകളില്‍ ഒരാളാണെന്ന് കാണിക്കുന്ന രേഖകളും പോലീസിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ഫോണുകളില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല. സിം കാര്‍ഡിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.