Connect with us

National

ഐ പി എല്‍: അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനൊപ്പം രാജീവ് പിള്ളയും

Published

|

Last Updated

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളികേസില്‍ അറസ്റ്റിലാകുമ്പോള്‍ ശ്രീശാന്തിനോടൊപ്പം സിനിമാ നടനും ക്രിക്കറ്റ് താരവുമായ രാജീവ് പിള്ള ഉണ്ടായിരുന്നതായി ഡല്‍ഹി പോലീസ്. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് അന്വേഷണ സംഘത്തലവന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീശാന്ത് പോലീസ് കസ്റ്റഡിയില്‍ ആയ വിവരം ജിജുവിനെ അറിയിച്ചത് രാജീവ് പിള്ളയാണെന്ന് പോലീസ് പറഞ്ഞു. സി സി എല്‍ ടീമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ താരമായ രാജീവ് ശ്രീശാന്തിന്റെ ബന്ധുവുമാണ്.

എന്നാല്‍ കോഴ വിവാദവുമായി തനിക്ക് ബന്ധമില്ലെന്ന് രാജീവ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ആവശ്യത്തിനു മുംബൈയില്‍ എത്തിയപ്പോളാണ് ശ്രീശാന്തിനെ കണ്ടത്. തന്നെ വിവാദത്തില്‍ പെടുത്തരുതെന്നും രാജീവ് പിള്ള ആവശ്യപ്പെട്ടു.

Latest