Connect with us

National

റാം ജഠ്മലാനിയെ ബി ജെ പിയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് റാം ജഠ്മലാനിയെ ബി ജെ പിയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍. പാര്‍ട്ടി പാര്‍ലിമെന്ററി ബോര്‍ഡാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് ബി ജെ പി ജനറല്‍ സെക്രട്ടറി ആനന്ദ് കുമാര്‍ ജഠ്മലാനിക്ക് കത്ത് നല്‍കുകയായിരുന്നു.

Latest