ഗണേഷിനേക്കാള്‍ ഭേദം കായംകുളം കൊച്ചുണ്ണിയെന്ന് പി സി ജോര്‍ജ്

Posted on: May 28, 2013 1:45 pm | Last updated: May 28, 2013 at 1:46 pm
SHARE

തിരുവനന്തപുരം: മന്ത്രിയാകാന്‍ ഗണേഷിനേക്കാള്‍ ഭേദം കായംകുളം കൊച്ചുണ്ണിയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. അച്ചനെ തല്ലിയവനാണ് ഗണേഷ്‌കുമാര്‍. ബാലകൃഷ്ണപിള്ള രണ്ട് പദവികള്‍ ഒരേ സമയം ഏറ്റെടുക്കരുത്. മുന്നാക്ക കമ്മീഷന്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് എന്‍ എസ് എസില്‍ വഹിക്കുന്ന സ്ഥാനം ഒഴിയണം. പ്രിയദര്‍ശന്‍ തറ സിനിമക്കാരനാണ്. മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രിയദര്‍ശന്‍ അപമാനിച്ചു. പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് മാറ്റണമെന്നും പി സി ജോര്‍ജ് പറഞ്ഞു.