2019ലെ ക്രിക്കറ്റ് ലോകക്കപ്പ് ഇംഗ്ലണ്ടില്‍

Posted on: May 28, 2013 1:25 pm | Last updated: May 28, 2013 at 1:26 pm
SHARE

ദുബൈ: 2019ലെ ക്രിക്കറ്റ് ലോകക്കപ്പ് ഇംഗ്ലണ്ടില്‍ നടക്കും. കഴിഞ്ഞ ദിവസം ദുബൈയില്‍ ചേര്‍ന്ന യോഗത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐ.സി.സി) ഇംഗ്‌ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി) ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

കളിക്കാര്‍ക്ക് നിലവാരമുള്ള വേദി നല്‍കാന്‍ ഇംഗ്‌ളണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കുമെന്നും നല്ല ടൂര്‍ണമെന്റിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഐ.സി.സി ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

പത്തു വേദികളിലായായിരിക്കും ടൂര്‍ണമെന്റ് അരങ്ങേറുക.

1975, 1979, 1983, 1999 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് ലോകക്കപ്പിന് വേദിയായിട്ടുണ്ട്.