Connect with us

Kerala

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചര്‍ച്ച നടത്തി; ഇരുവിഭാഗവും ഉറച്ചുതന്നെ

Published

|

Last Updated

തിരുവനന്തപുരം: യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചര്‍ച്ച നടത്തി. രാവിലെ കെപിസിസി ആസ്ഥാനത്തായിരുന്നുചര്‍ച്ച. പത്തുമിനുട്ടില്‍ താഴെ നീണ്ടുനിന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിവായിട്ടില്ലെങ്കിലും ആഭ്യന്തരമന്ത്രിസ്ഥാനം മുഖ്യമന്തി ഏറ്റെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് ചെന്നിത്തല അറിയിച്ചതായാണ് അറിയുന്നത്.
വൈകീട്ട് വീണ്ടും ചര്‍ച്ച നടക്കും.