ഛത്തീസ്ഗഡ് ആക്രമണം; ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു

Posted on: May 28, 2013 11:18 am | Last updated: May 28, 2013 at 7:16 pm
SHARE

റായ്പൂര്‍: കോണ്‍ഗ്രസ് നേതാവടക്കം ആളുകളെ കൂട്ടക്കുരുതി നടത്തിയ ആക്രമത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തു. വിവിധ മാധ്യമസ്ഥാപനങ്ങളിലേക്കയച്ച കത്തിലും ഓഡിയോ ടേപ്പിലുമാണ് ഉത്തരവാദിത്വം ഏറ്റതായി മാവോയിസ്റ്റുകള്‍ അറിയിച്ചത്. മഹേന്ദ്രകര്‍മ ഉള്‍പ്പടെയുള്ളവരെയാണ് ആക്രമത്തില്‍ ഉന്നം വച്ചതെന്ന് മോവോയിസ്റ്റുകള്‍ പറഞ്ഞു.
എന്നാല്‍ ആക്രമത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ഖേദമുണ്ടെന്ന് അവര്‍ കത്തില്‍ പറയുന്നു. രണ്ടു ദിവസം മുമ്പ് നടന്ന ആക്രമത്തില്‍ കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ ഉള്‍പ്പടെ 27 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മുന്‍ കേന്ദ്രമന്ത്രി ബി സി ശുക്ല ആക്രമത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here