Connect with us

International

സ്വവര്‍ഗ വിവാഹ നിയമം: ഫ്രാന്‍സില്‍ വന്‍ പ്രക്ഷോഭം

Published

|

Last Updated

പാരീസ്: സ്വവര്‍ഗ വിവാഹം നിയമ വിധേയ മാക്കിയതിനെതിരെ ഫ്രാന്‍സില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം അക്രമാസ്‌കതമായതിനെത്തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. മധ്യ പാരീസില്‍ റാലിക്കിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 96 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാര്‍ പോലീസിനു നേരെ വടികളും മറ്റും എറിഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ആദ്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇടതു സര്‍ക്കാറിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നീങ്ങിയ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരേയും ആക്രമിച്ചു.

Latest