ബാഗ്ദാദില്‍ സ്‌ഫോടനം: എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടു

Posted on: May 27, 2013 11:08 pm | Last updated: May 28, 2013 at 11:20 am
SHARE

baghdad_27_may_295ബാഗ്ദാദ്:ഇറാഖ് തലസസ്ഥാനമായ ബാഗ്ദാദ് നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍

എഴുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. ഷിയ വംശജര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ള മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു സ്‌ഫോടനം നടന്നത്.നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.സദര്‍ നഗരത്തില്‍ നൂറു മീറ്റര്‍ അകലത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മാത്രം 13 പേരാണ് കൊല്ലപ്പെട്ടത്.

തിരക്കേറിയ കച്ചവടകേന്ദ്രങ്ങളായതു കൊണ്ട് മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു.അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.എന്നാല്‍ സുന്നി മുസ്‌ലിം സംഘടനയും അല്‍ഖ്വയ്ദയുമാണ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നാണ് സൂചന.

 

LEAVE A REPLY

Please enter your comment!
Please enter your name here