വ്യാജ മൊബൈലുകള്‍: ദുബൈയില്‍ വ്യാപക പരിശോധന

Posted on: May 27, 2013 8:50 pm | Last updated: May 27, 2013 at 8:56 pm
SHARE

ദുബൈ: ദുബൈ പോലീസും ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയും ചേര്‍ന്ന് നൂറുകണക്കിനു വ്യാജ മൊബൈലുകള്‍ പിടികൂടി. ഒരു വാണിജ്യ കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. ഇവിടുത്തെ രണ്ട് സ്ഥാപനങ്ങളാണ് വ്യാജ മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നതെന്ന് പോലീസ് കണ്ടെത്തി.

നിരോധിത സെറ്റുകളും പകര്‍പ്പുകളും പിടികൂടിയവയില്‍ ഉള്‍പ്പെടും. 1,900 പകര്‍പ്പുകളാണ് ഉണ്ടായിരുന്നത്. 17 ലക്ഷം ദിര്‍ഹം വില വരും.
റഗുലേറ്ററി അതോറിറ്റിയുടെ ഇത്തരം നീക്കങ്ങള്‍ വാണിജ്യ സമൂഹത്തിനും ഉപഭോക്താക്കള്‍ക്കും ഒരേപോലെ ഗുണകരമാണെന്ന് അതോറിറ്റി മാനേജര്‍ അഹ്മദ് അറിയിച്ചു. ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയിലായിരുന്നു വെയര്‍ഹൗസ്. പ്രതികളുടെ ഫഌറ്റുകളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവിടെ നിന്ന് 600 അനധികൃത സെറ്റുകള്‍ പിടികൂടി. 11 ലക്ഷം ദിര്‍ഹം വിലവരും. പിന്നീട് ഇവരെ നിരീക്ഷണത്തിന് വിധേയമാക്കിയപ്പോഴാണ് ഇന്റര്‍നാഷനല്‍ സിറ്റിയിലെ വെയര്‍ഹൗസ് കണ്ടെത്താനായത്. 1,200 പകര്‍പ്പ് മൊബൈലുകള്‍ക്ക് ആറ് ലക്ഷം ദിര്‍ഹം വിലവരും. കുറ്റക്കാരെ കോടതിയില്‍ ഹാജരാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here