വാതുവെപ്പ്: ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് സ്ഥിരീകരിച്ചു

Posted on: May 27, 2013 7:00 pm | Last updated: May 27, 2013 at 7:00 pm
SHARE

davood ibrahim1ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കാണ്‍പൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്ന് 11 പേര്‍ കൂടി പിടിയിലായി്. വാതുവെ്പ്പില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്ക് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു.

ഐപിഎല്‍ വാതുവെപ്പില്‍ അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമിനും സംഘത്തിനും പങ്കുണ്ടെന്ന് നേരത്തെ തന്നെ സംശയമുണര്‍ന്നരുന്നുവെങ്കിലും ഇത് സംബന്ധിച്ച് ഡല്‍ഹി പോലീസ് സ്ഥിരീകരണം നല്‍കുന്നത് ഇപ്പോഴാണ്. ഡി കമ്പനിയിലെ പ്രമുഖനായ ആമിറിന് വാതുവെപ്പുമായി പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഇ മെയില്‍ പരിശേധിച്ചതില്‍ നിന്നും പോലീസിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചു.