അത്യുഷ്ണം: ആന്ധ്രയില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 440 പേര്‍

Posted on: May 27, 2013 4:01 pm | Last updated: May 27, 2013 at 4:01 pm
SHARE

1369379518_hottest-Temperature-APഹൈദരാബാദ്: അത്യുഷ്ണത്തില്‍ വെന്തുരുകുന്ന ആന്ധ്രാപ്രദേശില്‍ സൂര്യാഘാതത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 524 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 440 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമായാണ് സൂര്യഘാതത്തെ തുടര്‍ന്ന് മൂന്നോ നാലോ ദിവസത്തിനിടെ ഇത്രയും പേര്‍ മരിക്കുന്നത്.

ഏപ്രില്‍ ഒന്ന് മുതല്‍ 23 വരെ 84 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 26 ആയപ്പോഴേക്കും ഇത് 524 ആയി ഉയര്‍ന്നു. ഗുണ്ടൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഉഷ്ണത്തിന് ഇരകളായത്. 95 പേരാണ് ഇവിടെ മരിച്ചത്. പ്രകാശം ജില്ലയില്‍ 75 പേരും മരിച്ചു.

47 ഡ്രിഗ്രി സെല്‍ഷ്യസ് ചൂടാണ് ആന്ധയിലെ വിവിവധയിടങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here