നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ല: ആന്റണി

Posted on: May 27, 2013 3:05 pm | Last updated: May 27, 2013 at 3:06 pm
SHARE

antonyന്യൂഡല്‍ഹി: നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ സൈന്യത്തെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി പറഞ്ഞു.

ഛത്തിസ്ഗഢിലേക്ക് 2000 അധിക പാരാമിലിട്ടറി സേനയെ അയച്ചിട്ടുണ്ട്. ഛത്തിസ്ഗഢ് സര്‍ക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. നിലവില്‍ 30,000 പാരാമിലിട്ടറി സേനയെ ഛത്തിസ്ഗഡില്‍ വിന്യസിച്ചിട്ടുണ്ടെന്നും പ്രതിരോധ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.

ഛത്തിഗ്ഢില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെയുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.