ആംവെ ഗ്രൂപ്പ് സി ഇ ഒ കോഴിക്കോട്ട് അറസ്റ്റില്‍

Posted on: May 27, 2013 2:06 pm | Last updated: May 27, 2013 at 2:33 pm
SHARE

amwayകോഴിക്കോട്: പ്രമുഖ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ആംവെ ഗ്രൂപ്പിന്റെ സി ഇ ഒ കോഴിക്കോട്ട് അറസ്റ്റിലായി. അമേരിക്കക്കാരനായ പിംങ്ക്‌നി സ്‌കോട്ട് വില്യത്തെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്.

കമ്പനിയുടെ ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്ര, അംശു ഭുദ്രജ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. താമരശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ആംവേക്കെതിരെ കോഴിക്കോട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. ഇതിനാല്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.