ലൂലു മാള്‍: യൂസുഫലി ചെയ്തത് ചട്ടവിരുദ്ധമല്ലെന്ന് വി എസ്

Posted on: May 27, 2013 12:32 pm | Last updated: May 27, 2013 at 7:02 pm
SHARE

തിരുവനന്തപുരം: ലൂലൂ മാളിന്റെ നിര്‍മാണത്തില്‍ എം എ യൂസുഫലി ചെയ്തതില്‍ തെറ്റില്ലെന്ന് വി എസ് അച്യുതാനന്ദന്‍. ഇക്കാര്യം താന്‍ അന്നത്തെ പഞ്ചായത്ത് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുമായി സംസാരിച്ചിരുന്നു. ഇത് ചട്ടവിരുദ്ധമെന്ന് പറഞ്ഞവര്‍ അത് തിരുത്തിയിട്ടുണ്ടെന്നും വി എസ് പറഞ്ഞു. നാലായിരം പേര്‍ക്ക് ജോലി കിട്ടുന്ന പദ്ധതിയാണിതെന്നും വി എസ് പറഞ്ഞു.

യൂസുഫലി ഭൂമി കയ്യേറിയതാണെന്ന് സി ഐ ടി യു നേതാവ് എം എം ലോറന്‍സായിരുന്നു ആദ്യം ആരോപണം ഉന്നയിച്ചത്.