Connect with us

Kerala

ഷുക്കൂറിനെതിരെ വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂറിനെതിരെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായത്തിന് കിട്ടിയ ബോര്‍ഡ് സ്ഥാനങ്ങള്‍ ഷുക്കൂറിന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്നതല്ല എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഷുക്കൂറിന് ഈഴവ സമുദായത്തോട് വിദ്വേഷമാണ്. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഷുക്കൂര്‍ സമുദായത്തിനെതിരെ തിരിയുകയാണ്. ആലപ്പുഴ ഡി സി സി പ്രമേയത്തിനെതിരെ സോണിയാ ഗാന്ധിക്ക് പരാതി നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കിട്ടിയ സ്ഥാനങ്ങള്‍ ഒഴിയുന്നത് ആലോചിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ഡി സി സിയുടെ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എ എ ഷുക്കൂര്‍ പറഞ്ഞു. എന്‍ എസ് എസിനെയും, എസ് എന്‍ ഡി പിയെയും ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ രമേശ് ചെന്നിത്തല പോലുള്ള ഒരു മുതിര്‍ന്ന നേതാവിനെതിരെ പറയാന്‍ പാടില്ലാത്തത് വെള്ളാപ്പള്ളി പറഞ്ഞു. അതിനെതിരെ മിണ്ടാതിരിക്കാന്‍ ആവില്ലെന്നും പറയാന്‍ പാടില്ലാത്തത് ഒന്നും ഡി സി സി പ്രമേയത്തില്‍ ഇല്ലെന്നും ഷുക്കൂര്‍ പ്രതികരിച്ചു.

Latest