Connect with us

Malappuram

സ്വര്‍ണവും പണവും വാങ്ങി വിവാഹ തട്ടിപ്പ് നടത്തുന്ന മധ്യവയസ്‌കന്‍ പിടിയില്‍

Published

|

Last Updated

മേലാറ്റൂര്‍: നിര്‍ധന വീടുകളില്‍ നിന്ന് സ്വര്‍ണവും പണവും വാങ്ങി വിവാഹം കഴിച്ച് തട്ടിപ്പ് നടത്തുന്ന മധ്യവയസ്‌കനെ മേലാറ്റൂര്‍ പോലീസ് പിടികൂടി. ചെര്‍പ്പുളശ്ശേരി പുലാത്തറക്കല്‍ മുഹമ്മദലി എന്ന അലി(46)യെയാണ് പട്ടിക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ വൈകീട്ട് മേലാറ്റൂര്‍ ഗ്രേഡ് എസ് ഐ തോമസും സംഘവും പിടികൂടിയത്.
എടയാറ്റൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ഥലങ്ങളില്‍ കുടുംബങ്ങളില്‍ നിന്നും വിവാഹം ചെയ്ത് സ്വര്‍ണവും മറ്റും വാങ്ങി മുങ്ങുന്നതായാണ് പതിവ്. എടയാറ്റൂര്‍, ഇരിങ്ങാട്ടിരി, പെരിന്തല്‍മണ്ണ, തുവ്വൂര്‍, എടപ്പറ്റ, കൊമ്പംകല്ല് എന്നിവിടങ്ങളിലായി അഞ്ച് വിവാഹങ്ങള്‍ ചെയ്തതായി പോലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. എടയാറ്റൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും മഹ്‌റടക്കം രണ്ടര പവന്റെ മാലയും സ്വര്‍ണവും തട്ടിയതായി പരാതിയില്‍ പറയുന്നു. എടപ്പറ്റ കൊമ്പംകല്ലിലെ യുവതിയുടെ വീട്ടില്‍ നിന്നും 88000 രൂപയും കൈപറ്റിയതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Latest