Connect with us

Malappuram

രാഷ്ട്രീയ നേതൃത്വം പുനര്‍ വിചിന്തനത്തിന് തയ്യാറാകണം: എസ് വൈ എസ്‌

Published

|

Last Updated

മലപ്പുറം: നാടിന്റെ ഗുണത്തിനും അഭിവൃദ്ധിക്കുമായി പ്രവര്‍ത്തിക്കാന്‍ രാഷ്ട്രീയ കക്ഷികളും നേതാക്കളും തയ്യാറാകണമെന്ന് എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് മലയാളികള്‍ക്ക് ജീവിതോപാധി കണ്ടെത്താന്‍ അവസരം നല്‍കിയ പ്രവാസി മലയാളി സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനു പകരം അവ മതിക്കാന്‍ ശ്രമിക്കുന്നത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും മാറി വരുന്ന ലോകക്രമത്തില്‍ കേരളത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ നയ നിലപാടുകള്‍ രൂപപ്പെടുത്താന്‍ പുരോഗമന പ്രസ്ഥാനങ്ങളെന്ന് അവകാശപ്പെടുന്നവര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും അഭ്യര്‍ഥിച്ചു. വേങ്ങര ഇരിങ്ങല്ലൂര്‍ മജ്മഅ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ക്യാമ്പില്‍ നടപ്പു പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ജലസംരക്ഷണം, ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണം, സാന്ത്വന ജീവകാരുണ്യം, മഴക്കാല പൂര്‍വ ശുചിത്വ ബോധവത്കരണം തുടങ്ങിയ കര്‍മ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി. പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി, അബ്ദുലത്വീഫ് സഅദി പഴശ്ശി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി എം മുസ്തഫ കോഡൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest