മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ മഹത്തരം: അനില്‍ നോട്യാല്‍

Posted on: May 27, 2013 6:35 am | Last updated: May 27, 2013 at 6:38 am
SHARE
imf mome

ഖത്തിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും സ്ഥലം മാറിപ്പോക്കുന്ന ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്യാലിന് ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ഉപഹാരം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി.എസ് ശശികുമാര്‍ സമ്മാനിക്കുന്നു.

ദോഹ: ഖത്തറിലെ തന്റെ ഔദ്യാഗിക ജീവിതത്തിനിടയില്‍ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ ഏറെ മഹത്തരാമാണെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ എംമ്പസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചതായും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്യാല്‍ അഭിപ്രായപ്പെട്ടു. ഖത്തിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും സ്ഥലം മാറിപ്പോക്കുന്ന അനില്‍ നോട്യാല്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ് ഖത്തര്‍) നല്‍കിയ യാത്രയയപ്പിലും ഫോട്ടോഗ്രാഫി മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാന പരിപാടിയിലും സംസാരിക്കുകയായിരുന്നു. എംബസികളുടെ സേവനങ്ങളെ കുറിച്ചും മറ്റും സാധാരണക്കാരെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഒരു പങ്കുണ്ട്. സാധാരണക്കാര്‍ക്കും എംബസിക്കുമിടയിലുളള ഒരു പാലമായാണ് മാധ്യമങ്ങള്‍ വര്‍ത്തിക്കുന്നതെന്നും ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും മറ്റും ഇന്ത്യന്‍ മീഡിയ ഫോറം വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സേവിക്കാന്‍ തനിക്ക് ലഭിച്ച അസുലഭ അവസരമായിരുന്നു ഖത്തറിലെ തന്റെ ഔദ്യോഗിക ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി.എസ് ശശികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പങ്കെടുത്തത് ഏറെ ശ്രദ്ധേയമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ ജനതയുമായി ഇന്ത്യന്‍ ജനതയുടെ ബന്ധം ശക്തിപ്പെടുത്താന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായി ഏറെ നല്ല ബന്ധം സ്ഥാപിച്ച ഒരു വ്യക്തിത്വമായിരുന്നു സ്ഥലം മാറിപോകുന്ന ഫസ്റ്റ്‌സെക്രട്ടറി അനില്‍ നോട്യാലെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോഗ്രാഫി മത്‌സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം ഫോട്ടോഗ്രാഫര്‍ ഫിറോസ് സെയ്ദ്, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഫോട്ടോഗ്രാഫര്‍ ഷിറാസ് സിതാര, മീഡിയ പ്ലസ് ഫോട്ടോഗ്രാഫര്‍ സഞ്ജയ് ചപോല്‍കര്‍, പ്രദര്‍ശനവിഭാഗത്തില്‍ നിന്ന് സന്ദര്‍ശകരുടെ വോട്ടെടുപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ജുഹൈം, ഷാജഹാന്‍ മൊയ്തീന്‍, അഷ്‌റഫ് കരിയില്‍, അല്‍താഫ് കെട്ടുങ്ങല്‍ എന്നിവര്‍ക്കുളള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറിയും മീഡിയാ ഫോറം സി.സി.ഒയുമായ സുമന്‍ ശര്‍മ വിതരണം ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥമായ ഫൈസല്‍ ഹുദവിക്കുളള പ്രത്യേക അനുമോദന പത്രവും സുമന്‍ ശര്‍മ നല്‍കി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് റഈസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ക്വളിറ്റിഗ്രൂപ്പ് കമ്പനീസ് എം.ഡി ഷംസുദ്ധീന്‍ ഒളകര ആശംസ പ്രസംഗം നടത്തി. മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷരീഫ്‌സാഗര്‍ സ്വാഗതവും സെക്രട്ടറി സാദിഖ് ചെന്നാടന്‍ നന്ദിയും പറഞ്ഞു. ഖത്തറിലെ വിവധ പ്രവാസി സംഘടന നേതാക്കളും മറ്റും പരിപാടിയില്‍ സംബന്ധിച്ചു.