മുഷറഫിന് വീണ്ടും താലിബാന്‍ വധഭീഷണി

Posted on: May 26, 2013 10:54 pm | Last updated: May 26, 2013 at 10:54 pm
SHARE

പെഷവാര്‍: കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പാക് താലിബാന്റെ വധഭീഷണി വീണ്ടും. തഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍ വക്താവ് ഇഷാനുല്ല ഇഹ്‌സാനാണ് വീഡിയോ സന്ദേശത്തില്‍ മുഷറഫിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. ഹൃദയശൂന്യമായ പ്രവൃത്തി ചെയ്ത സാത്താനെ ഉടന്‍ ശിക്ഷിക്കുമെന്നാണ് ഭീഷണി.