മെയ്യപ്പന്‍ ഒമ്പത് മല്‍സരങ്ങളില്‍ വാതുവെച്ചതായി പോലീസ്

Posted on: May 26, 2013 12:12 pm | Last updated: May 26, 2013 at 12:12 pm
SHARE

ന്യൂഡല്‍ഹി: വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ഗുരുനാഥ് മെയ്യപ്പന്‍ 9 മത്സരത്തില്‍ വാതുവെച്ചതായി പോലീസ്. ഇതില്‍ നാല് മത്സരത്തില്‍ ജയിച്ചതായും അഞ്ച് മത്സരത്തില്‍ പരാജയപ്പെട്ടതായും ദില്ലി പോലീസ് അറിയിച്ചു. ചെന്നൈയുടെ ഒരു മല്‍സരത്തിലും മെയ്യപ്പന്‍ വാതുവെച്ചിട്ടുണ്ട്.

മെയ്യപ്പന്റെ ചെന്നൈയിലെ വീട്ടില്‍ റെയ്ഡ് പോലീസ് റെയ്ഡ് നടത്തി. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.