മെയ്യപ്പനെ ബി.സി.സി.ഐ സസ്‌പെന്റ് ചെയ്തു

Posted on: May 26, 2013 11:38 am | Last updated: May 26, 2013 at 11:38 am
SHARE

മുംബൈ: ഐ.പി.എല്‍. വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ഗുരുനാഥ് മെയ്യപ്പനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് സസ്‌പെന്റ് ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ബി.സി.സി.ഐ മെയ്യപ്പനെ വിലക്കിയിട്ടുണ്ട്.

ബി.സി.സി.ഐ. പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അതിനിടെ മെയ്യപ്പന്‍ അറസ്റ്റിലായതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തി പുറത്താക്കാന്‍ നോക്കേണ്ടെന്ന് എന്‍. ശ്രീനിവാസന്‍ പറഞ്ഞു.