ഹൃദയം മാറ്റിവെച്ച ഷിന്റോ കുര്യാക്കോസ് മരിച്ചു

Posted on: May 26, 2013 9:20 am | Last updated: May 26, 2013 at 9:20 am
SHARE

കൊച്ചി: കുമാരി ജോസിന്റെ ഹൃദയം സ്വീകരിച്ച ഷിന്റോ കുര്യാക്കോസ് (27)മരണത്തിന് കീഴടങ്ങി. രാവിലെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക മരണം സംഭവിച്ച കുമാരി ജോസിന്റെ ഹൃദയം കഴിഞ്ഞ മെയ് 17നാണ് ഷിന്റോയില്‍ വെച്ചുപിടിപ്പിച്ചത്.

ശസ്ത്രക്രിയക്കുശേഷം ഹൃദയമിടിപ്പ് പൂര്‍വസ്ഥിതിയിലായിവരികയായിരുന്നു. ശസ്ത്രക്രിയക്കുമുമ്പുതന്നെ വൃക്ക ഉള്‍പ്പടെയുള്ള ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്നു. ഇതാകാം മരണകാരണമെന്ന് കരുതുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗുരുതരമായ ഹൃദ്രോഗത്തെതുടര്‍ന്ന് ഡിസംബര്‍ മുതല്‍ ഷിന്റോ ചികിത്സയിലായിരുന്നു. മുളന്തുരുത്തി പെരുമ്പിള്ളി കാട്ടുപാടത്ത് കുര്യാച്ചന്റെയും ഷീലയുടെയും മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here