Connect with us

National

മാവോയിസ്റ്റ് ആക്രമണം; പട്ടേലിന്റെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് റാലി ആക്രമിച്ച് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ പി സി സി അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റെയും മകന്‍ ദിനേശിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ദര്‍ഭാഘട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെയാണ് കോണ്‍ഗ്രസ്സിന്റെ പരിവര്‍ത്തന്‍ യാത്രയെ ആക്രമിച്ച മാവോയിസ്റ്റുകള്‍ നന്ദകുമാറിനേയും മകനേയും തട്ടിക്കൊണ്ടുപോയത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷനേതാവും സല്‍വാജുദൂം സ്ഥാപകനുമായ മഹേന്ദ്ര കര്‍മ്മ എന്നിവരുള്‍പ്പെടെ 21 പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി സി ശുക്ലക്ക് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു.
കോണ്‍ഗ്രസ്സ് സംഘടിപ്പിച്ച പരിവര്‍ത്തന്‍യാത്രയുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് വനത്തില്‍ ഒളിച്ചിരുന്ന മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നു. ബസ്തറിലെ ധാരാഘട്ടിലായിരുന്നു സംഭവം. വാഹനവ്യൂഹം തടഞ്ഞിട്ട മാവോയിസ്റ്റുകള്‍ പലവട്ടം വെടിവച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ വലിയ ആക്രമണങ്ങളിലൊന്നാണിത്.

റായ്പൂരിലെത്തിയ പ്രധാനമന്ത്രിയും സോണിയാഗാന്ധിയും പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. മാവോയിസ്റ്റ് ആക്രമണം ജനാധിപത്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റമാണെന്ന് സോണിയാഗാന്ധി പറഞ്ഞു.

---- facebook comment plugin here -----

Latest