Connect with us

Kerala

കോഴിക്കോട് ഓടയില്‍ വീണ സ്ത്രീ മരിച്ചു

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഓടയില്‍ വീണ കാല്‍നട യാത്രക്കാരി മരിച്ചു. അറുപത് വയസ്സുള്ള കിനാശേരി സ്വദേശിനി ഐഷാ ബീഗമാണ് അപകടത്തില്‍ മരിച്ചത്. റോഡിലെ അറ്റകുറ്റപ്പണികളുടെ അപാകതയാണ് അപകടത്തിന് ഇടയാക്കിയത്.

രാത്രി 7.45ഓടെയാണ് 60 കാരിയായ ഐഷാ ബീഗം പിവിഎസ് ആശുപത്രി ജംഗ്ഷന് സമീപം ഓടയില്‍ വീണത്. വൈദ്യുതി ഇല്ലാതിരുന്ന സമയമായതിനാല്‍ സ്ലാബ് ഇല്ലാതിരുന്നത് കാണാന്‍ കഴിയാത്തതാണ് അപകട കാരണം. സംഭവം നടന്ന് ഒന്നരമണിക്കൂറുകള്‍ക്ക് ശേഷം അപകടം നടന്നിടത്ത് നിന്നും 4 മീറ്റര്‍ മാറി നാലകം പള്ളിക്ക് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.

Latest