ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ആന്റണി

Posted on: May 25, 2013 6:06 pm | Last updated: May 25, 2013 at 6:06 pm
SHARE

ഏഴിമല: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. ചൈനയുമായി മത്സരവും സൗഹൃദവും ഒരുപോലെ തുടരും. അതിര്‍ത്തിയില്‍ ചില മേഖലകളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കാന്‍ സ്വാഭാവികമായ സമയമെടുക്കും. ഇന്ത്യയും ചൈനയും സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുസരിച്ച് അതിര്‍ത്തിയിലും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഇന്ത്യന്‍ സേന വളരെ മുന്നേറിക്കഴിഞ്ഞു. സൈബര്‍ മേഖലയില്‍ രാജ്യത്തിനെതിരെയുള്ള ആക്രമണം നേരിടാന്‍ പ്രതിരോധവകുപ്പ് സൈബര്‍ കമാന്‍ഡ് രൂപീകരിക്കും. ഇതിനായി സര്‍ക്കാരും സൈന്യവും ഒരുമിച്ച് പ്രവര്‍ത്തിമെന്നും ആന്റണി അറിയിച്ചു. നാവിക അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യാനെത്തിയായിരുന്നു അദ്ദേഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here