നടുറോഡിലെ പീഡന ശ്രമം ആഭ്യന്തരമന്ത്രി തടഞ്ഞു

Posted on: May 25, 2013 4:58 pm | Last updated: May 25, 2013 at 11:24 pm
SHARE

കോട്ടയം: നടുറോഡില്‍ കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ചങ്ങനാശ്ശേരിക്കടുത്ത് തുരുത്തിയില്‍ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ചെങ്ങന്നൂര്‍ സ്വദേശി ശശിയാണ് പിടിയിലായത്.

സി.കെ.സദാശിവന്‍ എം.എല്‍.എയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു ആഭ്യന്തരമന്ത്രി.
തുരുത്തി പള്ളിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പതിമൂന്നും പന്ത്രണ്ടും വയസുമുള്ള രണ്ട് പെണ്‍കുട്ടികളെ ശശി കയറിപ്പിടിച്ചത് കണ്ട ആഭ്യന്തരമന്ത്രി ഉടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഗണ്‍മാനും ഡ്രൈവറും പേഴ്‌സണല്‍ അസിസ്റ്റന്റും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചങ്ങനാശേരി എസ്.ഐക്ക് ഇയാളെ കൈമാറിയതിന് ശേഷമാണ് തിരുവഞ്ചൂര്‍ പോയത്.

അതേസമയം പിടിയിലായ ശശിക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here