ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി യൂസുഫലി

Posted on: May 25, 2013 4:25 pm | Last updated: May 25, 2013 at 4:25 pm
SHARE

കൊച്ചി: ലുലു മാളിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നും പിന്മാറിയതായി പ്രമുഖ വ്യവസായിയും ലുലു മാള്‍ ഉടമയുമായ എം എ യൂസഫലി . വിവാദത്തിലേക്ക് സിപിഐ(എം) തങ്ങളെ വലിച്ചിഴച്ചതില്‍ ദുഖമുണ്ടെന്നും ലുലു മാളിനു വേണ്ട എല്ലാ അനുമതികളും വാങ്ങിയിരുന്നെന്നും സംശയമുള്ള സിപിഐ(എം) നേതാക്കളെ അവ കാണിക്കാമെന്നും എം എ യൂസഫലി പറഞ്ഞു. തന്നെ പോലുള്ള കച്ചവടക്കാരെ അവഹേളിക്കരുതെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here