താന്‍ നിരപരാധി; രാജിവെക്കില്ലെന്ന്‌ ശ്രീനിവാസന്‍

Posted on: May 25, 2013 2:13 pm | Last updated: May 25, 2013 at 10:10 pm
SHARE

srinivasan_post_1315387617ന്യൂഡല്‍ഹി: താന്‍ നിരപരാധിയാണെന്നും അതിനാല്‍ ബി സി സി ഐ അധ്യക്ഷ സ്ഥാനം രാജിവെക്കില്ലെന്നും എന്‍. ശ്രീനിവാസന്‍. ബി സി സി ഐ നിയമങ്ങള്‍ പാലിച്ചുമാത്രമേ മുന്നോട്ടുപോവൂ.

വാതുവെപ്പ് കേസില്‍ മെയ്യപ്പന്‍ അറസ്റ്റിലായതോടെ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാജിവെക്കില്ലെന്ന് വ്യക്തമാക്കി ശ്രീനിവാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

അതിനിടെ രാജിവെച്ചില്ലെങ്കില്‍ ശ്രീനിവാസനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്‌ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ബി സി സി ഐ അംഗങ്ങള്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here