Connect with us

International

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പാക് സ്കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌കൂള്‍ ബസ്സില്‍ പോകുകയായിരുന്ന 17 കുട്ടികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലെ  ഗുജറാത്തിലാണ്  സംഭവം.  ശനിയാഴ്ച രാവിലെ കുട്ടികളുമായി സ്‌കൂളിലേക്കുപോയ ബസ്സിലാണ് സ്‌ഫോടനം ഉണ്ടായത്.സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ഇസ്ലാമാബാദില്‍ നിന്നും 200 കിലോമീറ്റര്‍ കിഴക്കാണ് ഗുജ്‌റത്ത്.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ്സില്‍ തീപടരുകയായിരുന്നു.വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വെള്ളിയാഴ്ച്ച ഉണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest