ദമ്പതികളെ അക്രമിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: May 25, 2013 10:46 am | Last updated: May 25, 2013 at 12:16 pm
SHARE

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ദമ്പതികളെ അക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ശബരീഷ്,ദീപു,ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തൊടുപുഴയില്‍ നിന്ന് ബസ്സില്‍ കയറിയ യാത്രക്കാരനും ദമ്പതിമാരുമായുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് ദമ്പതിമാരെ മൂവാറ്റുപുഴ സ്റ്റാന്‍ഡില്‍ വെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് കേസ്.

പരിക്കേറ്റ കാക്കനാട് സ്വദേശികളായ വഹാബ് (43), ഭാര്യ റെജീന (40) എന്നിവര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ബസ് ജീവനക്കാര്‍ മൂവാറ്റുപുഴ താലൂക്കാസ്പത്രിയിലും ചികിത്സ തേടിയിരുന്നു.