Connect with us

National

ഐപിഎല്‍ വാതുവെപ്പ്: രാജിവെക്കില്ലെന്ന് ശ്രീനിവാസന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് വിവാദത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍. തന്നെ ലക്ഷ്യമിട്ടാണ് തന്റെ മരുമകന്‍ മെയ്യപ്പനെ കുടുക്കിയത്. മെയ്യപ്പന്‍ എന്താണു ചെയ്തതെന്ന് അറിയില്ല. മെയ്യപ്പന്‍ തെറ്റു ചെയ്യുമെന്നു താന്‍ കരുതുന്നില്ല. വാതുവെപ്പിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ കൂടിയായ ശ്രീനിവാസന്‍ അറിയിച്ചു.