പ്രധാനമന്ത്രി നാളെ ജപ്പാനിലേക്ക്

Posted on: May 25, 2013 9:26 am | Last updated: May 25, 2013 at 9:26 am
SHARE

manmohanന്യൂഡല്‍ഹി: ജപ്പാനുമായുള്ള വാര്‍ഷിക ഉച്ചകോടിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നാളെ ടോക്യോയിലേക്ക് പോകും. കഴിഞ്ഞവര്‍ഷം ഒടുവില്‍ നിശ്ചയിച്ച് മാറ്റിവെച്ച ഉച്ചകോടിയാണ് ഇപ്പോള്‍ നടക്കുന്നത്.

ജപ്പാനില്‍ 30 വരെ തങ്ങുന്ന പ്രധാനമന്ത്രി പിന്നീട് തായ്‌ലന്‍ഡിലേക്കും പോകുന്നുണ്ട്. ദേശീയസുരക്ഷാഉപദേഷ്ടാവ് ശിവശങ്കര്‍മേനോന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
മെയ് 29 ന് വൈകിട്ടാണ് ഉച്ചകോടി.

ഡല്‍ഹിമുംബൈ ചരക്ക് ഇടനാഴിക്ക് ജപ്പാന്‍ സാമ്പത്തികസഹായം നല്‍കുന്നുണ്ട്. ചെന്നൈ ബാംഗ്ലൂര്‍ ഇടനാഴിയുടെ കാര്യത്തിലും അതിവേഗതീവണ്ടിയുടെ കാര്യത്തിലും അവര്‍ സഹകരിക്കാന്‍ താത്പര്യം കാട്ടിയിട്ടുള്ളതായി വിദേശകാര്യസെക്രട്ടറി രഞ്ജന്‍ മത്തായി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here