Connect with us

Kozhikode

ആര്‍ എം പി പ്രവര്‍ത്തകരെ വെറുതെവിട്ടു

Published

|

Last Updated

വടകര: ആര്‍ എം പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള രണ്ട് വ്യത്യസ്ത കേസുകളില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. ഒഞ്ചിയം സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റക്കാരല്ലെന്ന് കോടതി കണ്ടെത്തിയ ആറ് പ്രതികളെയാണ് വെറുതെ വിട്ടത്.
ആര്‍ എം പി പ്രവര്‍ത്തകരായ കുന്നുമ്മക്കര നെല്ലാശ്ശേരി വിജയന്‍ (52), ഒഞ്ചിയം കണിയാന്റെവിട ഹരിദാസന്‍ (52), ഒഞ്ചിയം കണിയാന്റവിട ഹരിദാസന്‍ (41), ഒഞ്ചിയം വടക്കേക്കണ്ടി ബാലകൃഷ്ണന്‍ (63), ഒഞ്ചിയം മലോല്‍ പി ശ്രീജിത്ത് (32), വള്ളുപറമ്പത്ത് അശോകന്‍ (32), കണിയന്റെവിട ശിവദാസന്‍ (45) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എം ശുഹൈബ് വെറുതെ വിട്ടത്. 2009 ജൂണ്‍ നാലിന് ബേങ്കിലെത്തി സെക്രട്ടറിയെ ഭീഷണപ്പെടുത്തി തെറി വിളിച്ചെന്നാണ് കേസ്.
സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആര്‍ എം പി പ്രവര്‍ത്തകരായ ഒഞ്ചിയം ചേരിയില്‍ മീത്തല്‍ അല്‍ത്താഫ് (32), വലിയ പറമ്പത്ത് രഞ്ജിത്ത് (32) എന്നിവരെയും കോടതി വെറുതെവിട്ടു. 2009 ഏപ്രില്‍ നാലിന് ഒഞ്ചിയം രക്തസാക്ഷി സ്മാരക സ്തൂപത്തിന് സമീപത്ത് നിന്ന് ടി കെ മോഹനനെ പ്രതികള്‍ ഭീഷണിപ്പെടുത്തി തെറിവിളിക്കുകയും ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് നേരെ ബോംബ് എറിഞ്ഞുവെന്ന പരാതിയില്‍ ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ വെറുതെ വിട്ടത്.

Latest