കൊട്ടാം ആനന്ദ് ഏജന്‍സീസിലെ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

Posted on: May 25, 2013 6:00 am | Last updated: May 24, 2013 at 11:39 pm
SHARE

കല്‍പ്പറ്റ: ശമ്പള വേതന വര്‍ധനവും തൊഴില്‍ സുരക്ഷയും ആവശ്യപ്പെട്ടുകൊണ്ട് കേരള മാര്‍ക്കറ്റിംഗ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൊട്ടാം ആനന്ദ് ഏജന്‍സീസിലെ കല്‍പ്പറ്റ, ബത്തേരി ബ്രാഞ്ചുകളിലെ ജീവനക്കാരും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കേരള തൊഴില്‍ നിയമപ്രകാരമുള്ള ഷോപ്പ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്് ആക്ട് നിലനില്‍ക്കെ വളരെ കാലമായി തുച്ഛമായ വേതനം നല്‍കി തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പലതവണ മാനേജ്‌മെന്റിന് നിവേദനം നല്‍കിയെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി, ജില്ലാ കലക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് കേരള മാര്‍ക്കറ്റിംഗ് എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ടി വി ഉണ്ണികൃഷ്ണന്‍, ബി വിജയകുമാര്‍, ഉണ്ണി, എന്‍ കെ സന്ദീപ്, എന്‍ എച്ച് സിദ്ധീഖ്, പി എസ് വിനീഷ്, ബാലകൃഷ്ണന്‍, എം രാജ്‌മോഹന്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here