Connect with us

Wayanad

വ്യാജ പിരിവുകാര്‍ സജീവം

Published

|

Last Updated

വെള്ളമുണ്ട: മതസ്ഥാപനങ്ങളുടെയും അനാഥാലയങ്ങളുടെയും പേരില്‍ വ്യാജ ലറ്റര്‍ പാഡും രസീത് ബുക്കുകളും ഉപയോഗിച്ച് ജില്ലയില്‍ വ്യാജ പിരിവുകാര്‍ വിലസുന്നു. പള്ളികളുടെ ലറ്റര്‍പാഡില്‍ കമ്മിറ്റിയുടെ പേരെഴുതി ഒപ്പിട്ട് പിരിവ് നടത്തിയതിന് കോക്കടവ് പള്ളി കമ്മിറ്റി ഭാരവാഹികള്‍ രണ്ട് പേര്‍ക്കെതിരെ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതേ പള്ളിയില്‍ തന്നെ വ്യാജ പിരിവുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പ് അന്യജില്ലക്കാരനെ താക്കീത് നല്‍കി വിട്ടയച്ചിരുന്നു. തരുവണ മീത്തല്‍ പള്ളിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഗള്‍ഫില്‍ പിരിവ് നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ആന്ധ്രപ്രദേശിലെ ചില പ്രദേശങ്ങളിലെ മതസ്ഥാപനങ്ങളുടെ ലറ്റര്‍ പാഡുപയോഗിച്ച് വീടുകള്‍തോറും കയറിയിറങ്ങി പിരിവ് നടത്തുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാണ്. ഇവര്‍ കാണിക്കുന്ന വിലാസങ്ങള്‍ പലതും വ്യാജമാണെന്ന് പരാതിയുണ്ട.സുഹൃത്തുകളുടെ ഫോണ്‍ നമ്പറുകള്‍ ലെറ്ററുകള്‍ പാഡുകളില്‍ കാണിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നത്.

 

---- facebook comment plugin here -----

Latest