ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: May 25, 2013 6:00 am | Last updated: May 24, 2013 at 11:32 pm
SHARE

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2013-14 അധ്യയന വര്‍ഷത്തേക്ക് ജില്ലയിലെ ഗവണ്‍മെന്റ് കോളജിലേക്ക് ഒന്നാം വര്‍ഷ ഡിഗ്രി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നാംവര്‍ഷ ഡിഗ്രി പ്രവേശനത്തിന് കോളജില്‍ നല്‍കുന്ന പൂരിപ്പിച്ച അപേക്ഷയുടെ ഫോട്ടോ കോപ്പിയോടൊപ്പം പ്ലസ്ടു പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത ഫോട്ടോസ്റ്റാറ്റ് കോപ്പി, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവയുടെ രണ്ട് സെറ്റ് വീതം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എത്തിക്കണം. അപേക്ഷകള്‍ 2011 ഏപ്രില്‍ ഒന്ന് മുതല്‍ 2013 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് സബ് ജില്ലാ തല മത്സരങ്ങളില്‍ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ മൂന്നാം സ്ഥാനമെങ്കിലും നേടിയവരായിരിക്കണം. കോളജില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി തന്നെയായിരിക്കും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി.

LEAVE A REPLY

Please enter your comment!
Please enter your name here