Connect with us

Palakkad

ഡെങ്കി പനി; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Published

|

Last Updated

പാലക്കാട്:ജില്ലയില്‍ പല ഭാഗങ്ങളിലും ഡെങ്കിപനി പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
മഴ പെയ്ത് കൊതുക് വര്‍ധിച്ചാല്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഡെങ്കി പനിക്ക് പ്രത്യേക മരുന്ന് നിലവിലില്ല. കൊതുകുകളെ നശിപ്പിക്കുകയാണ് ഡെങ്കിപനി വരാതിരിക്കാനുള്ള മാര്‍ഗം.
കൊതുകുകളുടെ പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കുക, വീടിനുളളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെളളം ഒഴുക്കിക്കളയുക, വാട്ടര്‍ കൂളറിലുളള വെളളം ആഴ്ച തോറും മാറ്റുക, ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പെട്ടെന്നുളള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങള്‍ക്ക് പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, മനം പുരട്ടലും ഛര്‍ദ്ദിയും മുതലായവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ അറിയിക്കുകയും വിദഗ്ധ ചികിത്സ നേടുകയും ചെയ്യണം. സ്വയം ചികിത്സ രോഗം ഗുരുതരമാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.