സാംസ്‌കാരിക സമുച്ചയം ശിലാസ്ഥാപനം 30ന്

Posted on: May 25, 2013 6:05 am | Last updated: May 24, 2013 at 10:06 pm
SHARE

പാലക്കാട്: ഒ വി വിജയന്‍ സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം 30ന് രാവിലെ 10ന് മന്ത്രി കെ സി ജോസഫ് തസ്രാക്കിലെ ഞാറ്റുപുര അങ്കണത്തില്‍ നിര്‍വഹിക്കും. സ്മാരകം സമിതി ചെയര്‍മാന്‍ യു കെ കുമാരന്‍ അധ്യക്ഷത വഹിക്കും.
കലക്ടര്‍ ഇന്‍ചാര്‍ജ് കെ. ഗണേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശശിധരന്‍, പഞ്ചായത്തംഗങ്ങളായ കെ സേതുമാധവന്‍, കെ ജാനകി, സ്മാരക സമിതി സെക്രട്ടറി പി കെ നാരായണന്‍, വൈസ് ചെയര്‍മാന്‍പി ബാലഗോപാലന്‍ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here