എം പി ഫണ്ടില്‍ നിന്ന് 18.20 ലക്ഷം അനുവദിച്ചു

Posted on: May 25, 2013 6:00 am | Last updated: May 24, 2013 at 10:03 pm
SHARE

കാസര്‍കോട്: ജില്ലയില്‍ മൂന്നു വികസന പദ്ധതികള്‍ക്ക് പി കരുണാകരന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നു 18.20 ലക്ഷം അനുവദിച്ചു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചായ്യോത്ത് എന്‍ ജി വായനശാല കെട്ടിട നിര്‍മാണത്തിനു 8 ലക്ഷവും വലിയപറമ്പ പഞ്ചായത്തിലെ മാടക്കല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ സ്റ്റേജും ഓഡിറ്റോറിയവും നിര്‍മിക്കുന്നതിന് അഞ്ച് ലക്ഷവും, വൊര്‍ക്കാടി പഞ്ചായത്തിലെ ബേക്കരി ലക്ഷം വീട് കോളനിയിലെ കുടിവെളള വിതരണത്തിനു 5.20 ലക്ഷം രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകലക്ടര്‍ ഭരണാനുമതി നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here