Connect with us

Kasargod

ആരോഗ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജൂണ്‍ ഒന്നിന് കാസര്‍കോട്ട്

Published

|

Last Updated

കാസര്‍കോട്: ആരോഗ്യരംഗത്തെ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ക്കുമായി ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി ജൂണ്‍ ഒന്നിന് കാസര്‍കോട് കലക്ടറേറ്റിന് എതിര്‍വശമുള്ള തേജസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അദാലത്തിന്റെ ഭാഗമായാണ് ജില്ലയിലും ജനസമ്പര്‍ക്ക പരിപാടി. ജില്ലയിലെ അലോപതി-ആയൂര്‍വേദ-ഹോമിയോ ആശുപത്രികളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കുറവ് നികത്തുന്നതിനും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ആരോഗ്യരംഗത്ത് പൊതുജനങ്ങളും സ്ഥാപനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അദാലത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. പൊതുജനങ്ങളുടെ പരാതികള്‍ 28 വരെ ജില്ലയിലെ അലോപതി-ആയൂര്‍വേദ-ഹോമിയോ ആശുപത്രികളില്‍ സ്ഥാപിച്ചിട്ടുള്ള പരാതി പെട്ടികളില്‍ നിക്ഷേപിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി ഗോപിനാഥന്‍ (ആരോഗ്യം), ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം സി വിമല്‍രാജ്, ഡോ. ഇ മോഹനന്‍, എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി മുഹമ്മദ് അശീല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയൂര്‍വേദം) ഡോ. എ വി സുരേഷ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. എ കെ രേഷ്മ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം രാമചന്ദ്ര, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുറഹ്മാന്‍ സംബന്ധിച്ചു.

Latest